Latest News

അമ്പലവയല്‍ മര്‍ദ്ദനം: രണ്ടാം പ്രതി പിടിയില്‍

കല്‍പറ്റ:വയനാട് അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ യുവാവിനും യുവതിക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍  കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. 
തിരുവനന്തപുരം നേമത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. വിജയകുമാര്‍ ലീസിനടുത്ത് അമ്പലവയലില്‍ നടത്തിയിരുന്ന ലോഡ്ജില്‍ വച്ചാണ് യുവതിയും യുവാവും സദാചാര ഗുണ്ടായിസത്തിന് ഇരയായത്.

കേസിലെ മുഖ്യപ്രതിയായ സജീവാനന്ദനൊപ്പം യുവതിയെ ലോഡ്ജിലെത്തി ശല്യം ചെയ്തയാളാണ് വിജയകുമാര്‍ എന്ന് യുവതി പോലീസില്‍ മൊഴി നല്‍കിയിരുന്നു. സജീവാന്ദനൊപ്പം യുവതിയെയും യുവാവിനെയും സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ മര്‍ദ്ദിക്കുമ്പോള്‍ ഇയാളും കൂടെ ഉണ്ടായിരുന്നതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top