Latest News

ഹിന്ദു മഹാസഭ നേതാവിന്റെ കൊലപാതകം; അഞ്ച് പേര്‍ അറസ്റ്റില്‍

ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായി . കേസില്‍ 24 മണിക്കൂറിനകം പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത് നേട്ടമായെന്നും , പ്രവാചകനെ നിന്ദിച്ചതിലെ പ്രകോപനമാണ് കൊലക്ക് പിന്നിലുള്ള കാരണമെന്നും പൊലീസ് വ്യക്തമാക്കി. 2015-ല്‍ പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ കമലേഷ് തിവാരി പ്രകോപനപരമായ രീതിയില്‍ പ്രസംഗം നടത്തിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം . കൊലയ്ക്ക് തീവ്രവാദ ബന്ധമില്ലെന്ന് യുപി ഡിജിപിയും വ്യക്തമാക്കി .

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരെ പിടികൂടിയത് ഗുജറാത്തില്‍ നിന്നുമാണ് . അറസ്റ്റിലായ മറ്റ് രണ്ട് പേരും ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നിന്നുള്ള മുസ്ലിം പുരോഹിതരാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top