റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ടോട്ടനം ഹോട്സ്പർ ഓഡി കപ്പ് ഫുട് ബോൾ ഫൈനലിൽ കടന്നു. ഇരുപത്തി രണ്ടാം മിനിറ്റിൽ ഹാരി കെയിൻ നേടിയ ഗോളാണ് ടോട്ടനത്തിന്റെ ജയം ഉറപ്പിച്ചത്.
റയൽ പ്രതിരോധ താരം മാഴ്സലോയുടെ പിഴവാണ് ഗോളിൽ കലാശിച്ചത്. സൈഡ് ലൈൻ കടന്നുപോകുമായിരുന്ന പന്തിനെ ത്രോ ഒഴിവാക്കാൻ കളത്തിലേക്ക് മാഴ്സിലോ തട്ടിയിട്ടതാണ് ഗോളിനു വഴിതുറന്നത്. റയൽ ബോക്സിലേക്കുവന്ന പന്ത് കെയ്ൻ ഓടിപ്പിടിച്ച് ഗോളിയേയും മറികടന്ന് വലയിലാക്കുകയായിരുന്നു.
സിദാന്റെ ടീം ഇതുവരെ നാല് വാം അപ് കളികളിൽ മൂന്നിലും പരാജയപ്പെട്ടു. 13 ഗോളുകളും വഴങ്ങി.തങ്ങൾ തോൽവി അർഹിച്ചിരുന്നതാണെന്ന് റയൽ മധ്യനിരതാരം ടോണി ക്രൂസ് പറഞ്ഞു. ശരിയാണ്, ഇപ്പോൾ തങ്ങൾ നല്ല നിലയിലല്ല. എന്നാൽ ശക്തമായി മടങ്ങിവരുമെന്നും ടോണി ക്രൂസ് പറഞ്ഞു