ഉത്തര്‍പ്രദേശ്: മദ്യലഹരിയില്‍ മയങ്ങുന്നതിനിടെ വീടിനുള്ളില്‍ കയറി തന്നെ കടിച്ച പാമ്പിനെ തിരിച്ച് കടിച്ച് മുറിച്ച് കഷ്ണങ്ങളാക്കി യുവാവ്. ഉത്തര്‍പ്രദേശിലെ ഏറ്റ ജില്ലയിലെ അസരുലി ഗ്രാമത്തിലെ രാജ്കുമാര് എന്ന യുവാവാണ് പാമ്പിനെ കടിച്ച് കഷ്ണങ്ങളാക്കിയത്.
മകന് മദ്യലഹരിലിയാണ് പാമ്പിനെ കടിച്ചുമുറിച്ചതെന്ന് രാജ്കുമാറിന്റെ അച്ഛന് ബാബു റാം പറഞ്ഞു. ‘എന്റെ മകന് അമിതമായി മദ്യപിച്ച് കിടക്കുകയായിരുന്നു. ഒരു പാമ്പ് ഇഴഞ്ഞുവന്ന് അവനെ കടിച്ചു. ഇതോടെ അവന് പാമ്പിനെ പിടിച്ച് തിരിച്ചു കടിച്ച് കഷ്ണങ്ങളാക്കി നുറുക്കുകയായിരുന്നു.’ രാജ്കുമാറിന്റെ അച്ഛന് പറയുന്നു. പാമ്പ് കടിയേറ്റ മകനെ ചികിത്സിക്കാന്‍ പണമില്ലെന്നും അദ്ദേഹം പറഞ്ഞു.
യുവാവിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.