പെന്‍സില്‍വേനിയ: ജൂലൈ 20 മുതല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാലു ബാങ്കുകള്‍ കവര്‍ച്ച ചെയ്ത യുവതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10,000 ഡോളറിന്റെ പാരിതോഷികം എഫ്ബിഐ പ്രഖ്യാപിച്ചു. ഡെലവെയര്‍, പെന്‍സില്‍വേനിയ, നോര്‍ത്ത് കാരലൈന എന്നീ സ്ഥലങ്ങളിലുള്ള ബാങ്കുകളാണ് ഇവര്‍ കവര്‍ച്ച ചെയ്തത്.
മൂന്നു സ്ഥലങ്ങളിലും ബാങ്കിന്റെ കൗണ്ടറില്‍ ഇരിക്കുന്ന ക്ലര്‍ക്കിന് ആവശ്യമായ തുകയ്ക്ക് ഒരു നോട്ട് എഴുതി കൊടുക്കുകയായിരുന്നു. ‘പിങ്ക് ലേഡി ബാന്ണ്ടിറ്റ്’ എന്നാണ് ഇവരെ പൊലീസ് പരിചയപ്പെടുത്തിയത്. ഒരോ കവര്‍ച്ചക്ക് എത്തുമ്പോഴും ഇവരുടെ കൈവശം ഒരു പിങ്ക് ബാഗ് ഉണ്ടായിരുന്നതിനാലാണ് ഇങ്ങനെ ഒരു വിശേഷണം നല്‍കിയതെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.