നടിയും അവതാരകയുമായ പേളി മാണി ബോളിവുഡിലേക്ക്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നടി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്നാണ് പറയുന്നത്. അഭിഷേക് ബച്ചന്, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് പേളി അഭിനയിക്കുന്നത്.
ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മുംബൈയിലെ ഷെഡ്യൂള്‍ മുഴുവനായി. ഇനി ഗോവയിലാണ് ലൊക്കേഷന്‍. പങ്കജ് ത്രിപത്, രാജ്കുമാര് റാവു, സോണിയ മല്‍ഹോത്ര, സന ഷെയ്ഖ് ഫാത്തിമ, രോഹിത് ശരത് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അനുരാഗ് ബസുവിനൊപ്പം ഭൂഷന് കുമാര്‍, ദിവ്യ ഖോസ്ല കുമാര്‍, താനി സൊമാരിറ്റ് ബസു, കൃഷ്ണന് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അടുത്ത ഫെബ്രുവരിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.
മലയാളത്തില്‍ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ജോ ആന്റ് ദ ബോയ്, കല്യാണ വൈഭോഗമേ, പ്രേതം, കാപ്പിരിത്തുരുത്ത്, ടീം 5, പുള്ളിക്കാരന് സ്റ്റാറാ, ഹൂ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.