ജയ് ശ്രീറാം വിളിക്കാത്തനാല് നാലംഗ സംഘം 15 കാരനായ മുസ്ലിം ബാലനെ തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ ചണ്ടൌലി ജില്ലയിലാണ് സംഭവം. 60 ശതമാനത്തിലധികം പൊള്ളലേറ്റ കുട്ടിയെ കബീര്‍ ചൌരാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
‘ഞാന്‍ ദുധരി പാലത്തിലൂടെ നടന്ന് വരുമ്പോള്‍ നാല് പേര് എന്നെ തട്ടിക്കൊണ്ട് പോയി. അതില്‍ രണ്ട് പേര് എന്റെ കൈ രണ്ടും കൂട്ടിക്കെട്ടി. മൂന്നമത്തെയാള്‍ എന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെട്ട ശേഷം തീ കൊളുത്തി ഓടി രക്ഷപ്പെട്ടു- കുട്ടി പോലീസിനോട് പറഞ്ഞു. എന്നാല്‍ കേസില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.