പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ പൊലീസുകാരന് കുമാറിന്റെ മരണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന ആരോപണവുമായി ഭാര്യ സജിനി.മേലുദ്യോഗസ്ഥര്‍ കുമാറിനെ മാനസികമായി പീഡിപ്പിച്ചെന്ന് സജിനി.ആദിവാസിയായതിനാല് ക്യാമ്പില്‍ ജാതി വിവേചനം ഉണ്ടായി.വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുമെന്നും ഭാര്യ സജിനി പറഞ്ഞു.2 ദിവസം മുന്‍പാണ് കുമാര്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചത്.
ജാതിയിൽ കുറച്ച് കാണിക്കുകയും ആദിവാസിയായതിനാൽ ബുദ്ധിയില്ലെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്തെന്നാണ് ആരോപണം. മാസങ്ങളായി മാനസിക ശാരീരിക പീഡനത്തിന് ഇരയായിരുന്നു. ജോലി സ്ഥലത്ത് ഉണ്ടായ മാനസിക പീഡനം കാരണമാണ് ആത്മഹത്യയെന്നാണ് ബന്ധുക്കൾ പറയുന്നത്.