Latest News

നിയമം ലംഘിച്ച് റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് വന്‍ പിഴ; മുന്നറിയിപ്പുമായി ഷാര്‍ജ പോലീസ്- വീഡിയോ

ഷാര്‍ജ: നിയമം ലംഘിച്ച് റോഡ് മുറിച്ചു കടക്കുന്ന കാല്‍നട യാത്രക്കാര്‍ക്ക് വന്‍ പിഴയുമായി ഷാര്‍ജാ പോലീസ്. ഈ നിയമലംഘനം തടയാന്‍ മുന്നറിയിപ്പ് വീഡിയോ ഷാര്‍ജ പോലീസ് പുറത്തുവിട്ടു. അനധികൃതമായി റോഡ് മുറിച്ചു കടക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങളും, ഇതിനെതിരെ പോലീസ് ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കുന്നതും വിഡിയോയില്‍ കാണാം.

നിയമം ലംഘിച്ച് റോഡ് മുറിച്ചു കടക്കുന്നത് പിടിക്കപ്പെട്ടാല്‍ 400 ദിര്‍ഹമാണ് പിഴയായി ഈടാക്കുക. ഇത് ഒഴിവാക്കാന്‍ കാല്‍നട യാത്രക്കാര്‍ ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കണം. സുരക്ഷയ്ക്കായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മാത്രം റോഡ് മുറിച്ച് കടക്കുക. അല്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ച് കടന്നാല്‍ അപകടങ്ങള്‍ സംഭവിക്കുന്നു. അതിനാല്‍ കാല്‍നട പാലങ്ങളും സബ്‌വേകളും കാല്‍നട യാത്രക്കാര്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. അതോടൊപ്പം കാല്‍നടയാത്രക്കാര്‍ റോഡ് മുറിച്ചു കടക്കുന്ന സ്ഥലങ്ങളില്‍ എത്തുമ്പോള്‍ വാഹനങ്ങള്‍ വേഗത കുറക്കണമെന്നും പോലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top