Entertainment

10 കോടിയുടെ സിനിമ വേണ്ടെന്ന് വെച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര

സിനിമയില്‍ നായകന്മാരെ പോലും വെല്ലുന്ന പ്രകടനം കാഴ്ച്ച വെക്കുന്ന നടിയാണ് നയന്‍താര. തന്റെ സിനിമകളില്‍ നായകനില്ലെങ്കിലും സ്വന്തമായി വിജയിപ്പിക്കാന്‍ നയന്‍സിന് കഴിയുന്നുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

പ്രതിഫലം ഇരട്ടികളായി കൂടി വന്നെങ്കിലും സിനിമകള്‍ വളരെ ശ്രദ്ധേയോടെയാണ് ഈ ലേഡി സൂപ്പര്‍സ്റ്റാര്‍ ഏറ്റെടുക്കുന്നത്. വലിയൊരു പ്രോജക്ടില്‍ നിന്നും നയന്‍താര ഒഴിവായി എന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ പ്രതിഫലം കോടികളാണെന്നുള്ളതാണ് എല്ലാവരെയും ഞെട്ടിക്കുന്നത്.

നടന്‍ ശരവണന്റെ നായികയായി അഭിനയിക്കാനുള്ള അവസരമായിരുന്നു നയന്‍താരയെ തേടി എത്തിയത്. ഈ സിനിമയില്‍ അഭിനയിക്കുന്നതിന് 10 കോടിയോളം രൂപ നടിയ്ക്ക് പ്രതിഫലമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പലവിധ കാരണങ്ങള്‍ കൊണ്ട് നയന്‍താര ഈ സിനിമയില്‍ നിന്നും പിന്മാറിയെന്നാണ് റിപ്പോര്‍ട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top