ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പീഡനപരാതി നല്കാന് പോലീസ് സ്റ്റേഷനിലെത്തിയ 16 കാരിയെ പോലീസുകാരന് അപമാനിച്ച് തിരിച്ചയച്ചു. സംഭവത്തിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തതിനു പിന്നാലെ പോലീസുകാരനെ നീക്കി. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.
छेड़खानी की रिपोर्ट लिखवाने गई लड़की के साथ थाने में इस तरह का व्यवहार हो रहा है।
— Priyanka Gandhi Vadra (@priyankagandhi) July 25, 2019
एक तरफ उत्तर प्रदेश में महिलाओं के खिलाफ अपराध कम नहीं हो रहे, दूसरी तरफ कानून के रखवालों का ये बर्ताव।
महिलाओं को न्याय दिलाने की पहली सीढ़ी है उनकी बात सुनना।
Video credits @benarasiyaa pic.twitter.com/J0FdqBR2Tt
പെണ്‍കുട്ടിയുടെ സഹോദരനാണ് മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ചത്. പതിനാറുകാരിയായ പെണ്‍കുട്ടിയും ബന്ധുക്കളുമാണ് പീഡന പരാതി നല്കാന് പോലീസ് സ്റ്റേഷനിലെത്തിയത്. ഹെഡ്കോണ്‍സ്റ്റബിള്‍ തര് ബാബു പെണ്‍കുട്ടിക്കെതിരെ തട്ടിക്കയറുകയും കേസെടുക്കന്‍ വിസമ്മതിക്കുകയും ചെയ്തു. പെണ്‍കുട്ടിയോട് മോശം ഭാഷയിലാണ് ഇയാള്‍ സംസാരിച്ചത്.