കൊല്ലം: പരവൂരില്‍ വീട് കുത്തിത്തുറന്ന് 50 പവന്റെ സ്വര്‍ണാഭരണങ്ങളും അരലക്ഷം രൂപയും കവര്‍ന്നു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു മോഷണം.
പരവൂര്‍ ദയാബ്ജി ജംഗ്ഷന് അനിത ഭവനില്‍ മോഹന്‍ലാലിന്റെ വീട്ടിലാണു കവര്‍ച്ച നടന്നത്. മോഹന്‍ലാലിനെ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുടുംബാംഗങ്ങളും ആശുപത്രിയിലാണുണ്ടായിരുന്നത്.