Latest News

ഇനി ഇന്ത്യ സൂര്യനിലേക്ക്;’ബാഹുബലി’ സജ്ജം, അടുത്ത വര്‍ഷം സൂര്യനിലേക്ക്

ഇന്ത്യയുടെ സ്വപ്ന പദ്ധതികളിലൊന്നായ ചന്ദ്രയാന്‍2 പേടകം ഭ്രമണപഥത്തില്‍ എത്തിയതോടെ അടുത്ത ചര്‍ച്ചകളില്‍ മുഴുവന്‍ സൂര്യനാണ്. ആദിത്യ അഥവാ ആദിത്യ എല്‍1, ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യയുടെ സൗരദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. 2020 ല്‍ ആദിത്യ വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. 400 കിലോ ഭാരമുള്ള ഉപഗ്രഹം വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫ് (വിഇഎല്‍സി)എന്ന പേലോഡുമായാണ് ദൗത്യത്തില്‍ പങ്കെടുക്കുക. വന്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റ് ടെക്‌നോളജി വിജയിച്ചതോടെ ഇന്ത്യയുടെ ഭാവി പദ്ധതികള്‍ എളുപ്പത്തിലാകും. ചന്ദ്രയാന്‍2 ന്റെ ജിഎസ്എല്‍വി ദൗത്യം പ്രതീക്ഷിച്ചതിലും വന്‍ വിജയമായിരുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതായത് ബാഹുബലി റോക്കറ്റില്‍ ഇനി ഇന്ത്യയുടെ സ്വപ്ന പദ്ധതികള്‍ അതിവേഗം പറ പറക്കും.

ഭൂമിക്കും സൂര്യനുമിടയിലുള്ള ലഗ്രാംജിയന്‍ പോയിന്റ് ഒന്നില്‍ നിന്ന് സൂര്യനെക്കുറിച്ചുള്ള പഠനം നടത്താനാണു പദ്ധതി. സൂര്യനെ മുഴുവന്‍ സമയവും തടസ്സങ്ങളില്ലാതെ കാണാനാകുമെന്നതാണ് എല്‍-1 പോയിന്റിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ആദിത്യ -എല്‍ 1 എന്ന പേരിലാണ് ഇപ്പോള്‍ ഇന്ത്യയുടെ സൂര്യദൗത്യം അറിയപ്പെടുന്നത്.

സൂര്യന്റെ ബാഹ്യവലയങ്ങളെക്കുറിച്ചുള്ള (കൊറോണ) പഠനമാണ് ആദിത്യയുടെ മുഖ്യലക്ഷ്യം. സൂര്യന്റെ കേന്ദ്രബിന്ദുവായ ഫോട്ടോസ്ഫിയറിനേക്കാള്‍ കൂടുതലാണ് അവിടെ താപനില. എങ്ങനെ ഇത്രയും ഉയര്‍ന്ന താപനിലയിലെത്തിയെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലൊന്നാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top