Kerala

ഓടിച്ചിട്ട് ഇനി വണ്ടി പിടി വേണ്ട; പൊലീസുകാര്‍ക്ക് പുതിയ നിര്‍ദേശവുമായി ഡിജിപി


തിരുവനന്തപുരം:വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി. വാഹനങ്ങളെ പിന്തുടര്‍ന്ന് പിടകൂടരുതെന്നും കയറ്റിറക്കങ്ങളിലും കൊടുംവളവുകളിലും വാഹനപരിശോധന നടത്തരുതെന്നും ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളാണ് ഡിജിപി ലോക് നാഥ് ബെഹ്ര പൊലീസിന് നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗതാഗതത്തിരക്കുള്ള സ്ഥലങ്ങളില്‍ അടിയന്തര സന്ദര്‍ഭങ്ങളിലല്ലാതെ പരിശോധന നടത്തരുത്. തിരക്കേറിയ ജങ്ഷനുകളിലും പാലത്തിലും വാഹനപരിശോധന ഒഴിവാക്കണമെന്നുമാണ് സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം.

വാഹനപരിശോധനയ്ക്കിടെ റോഡുകളിലെ അപകടങ്ങള്‍ ഒഴിവാക്കാനാണ് കര്‍ശന നിര്‍ദ്ദേശവുമായി പൊലീസ് മേധാവി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top