ദുബായ്: ഇന്ത്യന്‍ ഹാസ്യ നടന് മഞ്ജുനാഥ് നായിഡു (36) ദുബായിലെ സ്റ്റേജ് ഷോയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. വെള്ളിയാഴ്ച രാത്രി ദുബായ് സിംഗ്നേച്ചര്‍ ഹോട്ടലില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് മരിച്ചത്.
അദ്ദേഹം വേദിയിലെത്തി 15 മിനിറ്റോളം പരിപാടി അവതരിപ്പിച്ചു. പെട്ടെന്ന് കിതച്ചുതുടങ്ങിയ മഞ്ജുനാഥ് ബെഞ്ചില്‍ ഇരുന്ന് ശ്വാസം എടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹം കുഴഞ്ഞ് താഴെക്കുവീണു. അഭിനയത്തിന്റെ ഭാഗമാണെന്നാണ് കാണികള്‍ കരുതിയത്. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ സ്റ്റേജിലേക്ക് ഓടിയെത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.