Kerala

എ.വിജയരാഘവനെതിരെ രമ്യ ഹരിദാസ് പരാതി നല്‍കി

മലപ്പുറം: മോശം പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കി. തനിക്കെതിരെ നടന്ന പരാമര്‍ശം ആസൂത്രിത നീക്കമാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് രമ്യ പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി മുഖ്യമന്ത്രി നടത്തി വന്ന പരിപാടികളില്‍ പ്രധാന വിഷയം നവോത്ഥാനമായിരുന്നു. അത്തരത്തിലുള്ള പരിപാടികള്‍ നടത്തി വന്ന പാര്‍ട്ടിയുടെ കണ്‍വീനറിന്റെ ഭാഗത്ത് നിന്ന് തന്നെ ഇത്തരത്തിലൊരു പരാമര്‍ശം ഉണ്ടായപ്പോള്‍ ഇവര്‍ പറയുന്ന നവോത്ഥാനം എന്താണെന്ന് ചോദിക്കേണ്ടിയിരിക്കുന്നു. എതിര്‍സ്ഥാനത്ത് മത്സരിക്കുന്നവരോട് കാണിക്കേണ്ട മാന്യത അദ്ദേഹം കാണിച്ചില്ല. ഇടതുപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിപരമായി അറിയാവുന്ന ഒരുപാട് സഖാക്കന്‍മാര്‍ ഇവിടെയുണ്ട് അവരൊന്നും ഈ പരാമര്‍ശത്തെ ന്യായീകരിച്ചിട്ടില്ലെന്നും രമ്യ പറഞ്ഞു.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നല്ല തീരുമാനം ഉണ്ടാകാത്തതില്‍ ഖേദമുണ്ട്. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് ആലത്തൂരിലെ ജനങ്ങളാണ്. നേരിട്ടും സോഷ്യല്‍ മീഡിയവഴിയുമെല്ലാം ജനങ്ങളുടെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. മുന്നോട്ട് പോകണമെന്ന് പറഞ്ഞ് ആലത്തൂരിലെ ജനങ്ങള്‍ വന്നതില്‍ സന്തോഷമുണ്ടെന്നും രമ്യ വ്യക്തമാക്കി.

മൂന്നോളം വേദികളില്‍ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടുണ്ട്. അതുകൊണ്ട് ഇത് ഖേദം പ്രകടിപ്പിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണെന്ന് തോന്നുന്നില്ലെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കന്മാരുമായി സംസാരിച്ചതിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top