Latest News

ചികിത്സിക്കാന്‍ പണമില്ല; അപസ്മാര രോഗിയായ മകനെ ക്വട്ടേഷന്‍ കൊടുത്ത് കൊന്നു; പിതാവ് അറസ്റ്റില്‍

ബംഗളൂരു: അപസ്മാര രോഗിയായ മകനെ ചികിത്സിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് പിതാവ് മകനെ സുഹൃത്തിന് ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തി. ദിവസ വേതനത്തിന് ജോലിചെയ്യുന്ന ഇയാള്‍ മകനെ കൊല്ലാന്‍ 50,000 രൂപയ്ക്ക് ക്വെട്ടേഷന്‍ കൊടുത്തു. കുട്ടിയുടെ പിതാവ് എം മയപ്പയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ദേവനഗരയിലാണ് സംഭവം.

അപസ്മാര രോഗിയായ മകന്‍ ബാസവരാജുവിനെ (5) ചികിത്സിക്കാന്‍ ജയപ്പയ്ക്ക് മൂന്ന് വര്‍ഷത്തിനിടെ 4 ലക്ഷത്തോളം രൂപ ചെലവായി. രോഗത്തിന് ശമനമില്ലാത്തതിനാല്‍ മകനെ ചികിത്സിക്കാന്‍ മറ്റുവഴികളില്ലാതെ വന്നപ്പോള്‍ കൊല്ലാന്‍ ജയപ്പ തീരുമാനിച്ചു. ഇതിനായി സുഹൃത്ത് മഹേഷിനോട് മകനെ കൊല്ലാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. വേദനയില്ലാതെ മകനെ കൊല്ലാമെന്നും ഇതിനായി ഒരു ഇഞ്ചെക്ഷന്‍ വേണമെന്നും 25,000 രൂപയാണ് വിലയെന്നും മഹേഷ് പറഞ്ഞു. കൂടാതെ 25,000 രൂപ തനിക്ക് പ്രതിഫലമായി നല്‍കണമെന്നും മഹേഷ് ആവശ്യപ്പെട്ടു. ജയപ്പ സമ്മതിച്ചെങ്കിലും കുട്ടിയെ കൊല്ലാനുള്ള ഇഞ്ചെക്ഷന്‍ കണ്ടെത്താന്‍ മഹേഷിനായില്ല. അത് കൊണ്ട് എങ്ങനെ എങ്കിലും മകനെ കൊന്നാല്‍ മതി 25000 രൂപ തരാമെന്ന് ജയപ്പ മഹേഷിനോട് വാഗ്ദാനം ചെയ്തു.

തുടര്‍ന്ന് ബാസവരാജുവിനെ തന്റെ കൂടെ നിര്‍ത്തി ഭാര്യയെയും മറ്റു മക്കളെയും ജയപ്പ ബന്ധുവീട്ടിലേക്ക് പറഞ്ഞുവിട്ടു. രാത്രിയില്‍ മഹേഷ് ജയപ്പയുടെ വീട്ടിലെത്തി കുട്ടിയെ ശ്വാസം മുട്ടിച്ചു കൊന്നു. പിറ്റേ ദിവസം നേരം പുലര്‍ന്നപ്പോള്‍ അപസ്മാരം ബാധിച്ച് കുട്ടി മരിച്ചതായി പറഞ്ഞു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top