ഷാര്‍ജ: രാപകലില്ലാതെ യുട്യൂബ് കാണുന്നത് എതിര്‍ത്തതിനു വീടുവിട്ടിറങ്ങിയ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ അജ്മാനില്‍ കണ്ടെത്തി. രണ്ടാഴ്ചമുന്പ് ഷാര്‍ജയില്‍ നിന്നു കാണാതായ ബിഹാര്‍ അസര്‍ഗഞ്ച് മുന്ഗര് സ്വദേശി മുഹമ്മദ് പര്‍വേസ് ആലമിനെയാണ് അജ്മാനില്‍ നിന്ന് കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് പിതാവ് മുഹമ്മദ് അഫ്താബ് ആലം പോലീസില്‍ പരാതിപ്പെടുകയും കണ്ടെത്തുന്നവര്‍ക്ക് 5000 ദിര്‍ഹം പാരിതോഷികം നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പര്‍വേസിനെ ഈ മാസം 3 മുതലാണ് കാണാതായത്.