Latest News

ഉത്തര്‍പ്രദേശ് സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ക്ക് കുടിക്കാന്‍ ഇനി അരഗ്ലാസ് വെള്ളം മാത്രം

ലഖ്‌നൗ: വെള്ളം പാഴാക്കാതിരിക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ക്ക് കുടിക്കാന്‍ ഇനി അരഗ്ലാസ് വെള്ളം മാത്രമേ ലഭിക്കൂ. കൂടുതല്‍ വെള്ളം വേണമെങ്കില്‍ വീണ്ടും ലഭിക്കും. ആദ്യമേ ഒരു ഗ്ലാസ് വെള്ളം നല്‍കുമ്പോള്‍ അത് പാഴാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഈ നീക്കത്തിന് സര്‍ക്കാര്‍ മുതിര്‍ന്നത്. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം നിയമസഭാ സ്പീക്കര്‍ നല്‍കിയതായി ചീഫ് സെക്രട്ടറി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top