Breaking News

കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ വിമത വൈദികരുടെ സമരം; സ്ഥിരം സിനഡ് ഇടപ്പെടും

കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഭരണച്ചുമതലയില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഒരു വിഭാഗം വൈദികരുടെ പ്രതിഷേധ സമരത്തില്‍ സ്ഥിരം സിനഡ് ഇടപ്പെടും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സിറോ മലബാര്‍ സഭ സ്ഥിരം സിനഡിന്റെ അംഗങ്ങള്‍ ഉപവാസം നടത്തുന്ന വൈദികരുമായി ചര്‍ച്ച നടത്തും. ഭൂമിയിടപാടില്‍ കര്‍ദ്ദിനാളിനെതിരെ നിലപാടെടുത്ത വൈദികരെ വ്യാജരേഖ കേസിന്റെ പേരില്‍ വേട്ടയാടുകയാണെന്നും സമരം ചെയ്യുന്ന വൈദികര്‍ ആരോപിക്കുന്നത്. വ്യാജ രേഖ കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് കര്‍ദ്ദിനാള്‍ നല്‍കിയ കേസ് പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top