കൊച്ചി: ഏറ്റവും കൂടുതല്‍ ഫാഷന്‍ ഡിസൈനേഴ്സിനെയും 357 മോഡല്‍സിനെയും ഒരു ഫാഷന്‍ഷോയില്‍ പങ്കെടുപ്പിച്ചതിന് ഡ്രീംസോണ്‍ സ്കൂള്‍ ഓഫ് ക്രിയേറ്റീവ് സ്റ്റഡീസിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്.ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയതിനോട് അനുബന്ധിച്ച് കൊച്ചിന് പാലസ് ഹോട്ടലില്‍ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സെമിനാറും ആഘോഷവും സംഘടിപ്പിച്ചു.
ഫാഷന്‍ ഡിസൈനിംഗ് മേഖലയില്‍ തല്പരരായ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സൗത്ത് ഇന്ത്യയില്‍ നിന്നും നോര്‍ത്ത് ഇന്ത്യയില്‍ നിന്നും ഉളള ഡ്രീം സോണിന്റെ നിരവധി വിദ്യാര്‍ത്ഥികള്‍ ആഘോഷത്തില്‍ പങ്കെടുത്തു.
ഫാഷന്‍ സ്റ്റൈലിസ്റ്റ് അമൃത സിആര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഫാഷന്‍ ഡിസൈനിംഗിലെ നവീന സാധ്യതകളെക്കുറിച്ച് ക്ലാസ് എടുത്തു. ആഘോഷത്തിന്റെ അവസാനം ചോദ്യോത്തരവേളയും തുടര്‍ന്ന് സമ്മാനദാനവും, സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.ഡ്രീം സോണിന്റെ സോണല്‍ മാനേജര്‍ മുഹമ്മദ് നജ്ജൂമുദ്ദീന്,കോണ്‍സപ്റ്റ് ഡയറക്ടര്‍ അച്ചു ഡ്രീം സോണ്‍ പാര്‍ട്ണേഴ്സ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.