Kerala

കാഴ്ച്ചപരിമിതര്‍ക്ക് കാരുണ്യത്തിന്റെ തിളക്കവുമായി ജോയ് ആലുക്കാസ്; 65 സ്മാര്‍ട് ഫോണുകള്‍ സൗജന്യമായി നല്‍കുന്നു


തൃശ്ശൂര്‍; ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ കാഴ്ച്ചപരിമിതര്‍ക്കായി  സ്മാര്‍ട്‌ ഫോണുകള്‍ വിതരണം ചെയ്യുന്നു.65 പേര്‍ക്കാണ് സ്മാര്‍ട് ഫോണുകള്‍ സൗജന്യമായി നല്‍കുന്നത്. തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഫോണുകള്‍ കൈമാറും.ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍  ഷാനവാസ് എസ് ഐഎഎസ് മുഖ്യാതിഥിയാകും.കേരള വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ.പരശുവെയ്ക്കല്‍ മോഹനന്‍ പങ്കെടുക്കും.സോണിയ ആലുക്കാസ് ഫോണ്‍ വിതരണം ചെയ്യും.

വളരെ വര്‍ഷങ്ങളായി കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുള്ള ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ കഴിഞ്ഞ 3 വര്‍ഷങ്ങളായി തിളക്കം പദ്ധതി കാഴ്ച്ചപരിമിതര്‍ക്ക് വേണ്ടി നടത്തി വരുന്നു.കോട്ടയത്തും തൃശ്ശൂരും ഇതിനോടകം തന്നെ 300 സ്മാര്‍ട് ഫോണുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.വികലാംഗ കോര്‍പ്പറേഷന്റെ ഡയറകടര്‍ ബോര്‍ഡ് അംഗം ഗിരീഷ് കീര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.കാഴ്ച്ച പരിമിതര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഒരു പദ്ധതിയാണ് തിളക്കം.ഭിന്നശേഷി വെല്‍ഫെയര്‍ ഈ പരിപാടിയുടെ വിജയത്തിനായി പുര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top