തിരുവനന്തപുരം: സംസ്ഥാനത്തെ സിഗ്നല്‍ പോസ്റ്റിലെ ലൈറ്റിനൊപ്പം ഇനിമുതല്‍ റോഡിലെ സീബ്രാലൈനിലും സിഗ്നലുകള്‍ തെളിയും. ഇതിനായി എല്‍ഇഡി സിഗ്നല്‍ലൈറ്റ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കിത്തുടങ്ങി. ഗതാഗതം സുഗമമാക്കാനും ട്രാഫിക് ലംഘനം തടയാനുമാണ് ഭൂതല ട്രാഫിക് ലൈറ്റ് സിഗ്നല്‍ സംവിധാനം കൊണ്ട് ലക്ഷ്യമിടുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാന നഗരിയിലെ പട്ടം പ്ലാമൂട് ജംഗ്ഷനിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ സംവിധാനം സ്ഥാപിച്ചിരിക്കുന്നത് റോഡിലെ സീബ്രാ ലൈനിനോട് ചേര്‍ന്നുള്ള സ്റ്റോപ്പ് ലൈനില്‍ റോഡുനിരപ്പില്‍നിന്ന് അരയിഞ്ച് ഉയരത്തിലാണ് ട്രാഫിക് സിഗ്നലിനുള്ള ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. സമീപത്തുള്ള ട്രാഫിക് ലൈറ്റില്‍ ചുവപ്പും പച്ചയും മഞ്ഞയും തെളിയുന്നതിനനുസരിച്ച് സീബ്രാലൈനിലും ഈ എല്‍ഇഡി ലൈറ്റുകള്‍ തെളിയും. രാത്രിയില്‍ അരകിലോമീറ്റര്‍ ദൂരെയും പകല്‍സമയത്ത് 300 മീറ്റര്‍ അകലെയും വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് റോഡിലെ ഈ ലൈറ്റുകള്‍ വ്യക്തമായി കാണാന്‍ കഴിയും.
കെല്‍ട്രോണിന്റെ മണ്‍വിളയിലുള്ള ട്രാഫിക് സിഗ്നല്‍ ഡിവിഷന് ടീമിലെ സാങ്കേതിക വിദഗ്ധരാണ് ഈ അത്യാധുനിക സിഗ്നല്‍ ലൈറ്റിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. യൂറി പൊളിത്തീനാണ് ലൈറ്റിന് മുകളിലെ ആവരണം. എട്ട് ടണ്‍ ഭാരം വരെ ഇതിന് താങ്ങാന്‍ കഴിയും. അരലക്ഷത്തോളം രൂപ ചെലവ് വരുന്ന സംവിധാനമാണ്.
Trial run for a new signal system in #Thiruvananthapuram. Gotta see this in person.
— Nikhil Raj (@thenikraj) July 13, 2019
Thoughts? @jojojo1221 #TrafficSignal pic.twitter.com/F7Ie1gEaXn