Latest News

ആള്‍ക്കൂട്ട മര്‍ദ്ദനങ്ങള്‍ക്ക് കാരണം ബിജെപി നയങ്ങളെന്ന് മായാവതി

ന്യൂഡല്‍ഹി: ബിജെപിയുടെ നയങ്ങളാണ് രാജ്യത്ത് ആള്‍ക്കൂട്ട മര്‍ദ്ദനങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം ശക്തമായ നിയമമുണ്ടാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മായാവതി പ്രതികരിച്ചത്.

ലോക്പാല്‍ പോലെ കേന്ദ്രത്തിന് ഇതിലും താല്‍പര്യമില്ലെന്നും മായാവതി കുറ്റപ്പെടുത്തി. ആള്‍ക്കൂട്ട മര്‍ദന സംഭവങ്ങള്‍ പരിശോധിക്കാനുള്ള ഉത്തര്‍പ്രദേശ് നിയമ കമ്മീഷന്റെ തീരുമാനത്തെ മായാവതി അഭിനന്ദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top