തമിഴ് ബിഗ്ബോസ് സീസണ് 2ലെ മത്സരാര്ഥികളായെത്തി ശ്രദ്ധ നേടിയ താരങ്ങളാണ് നടി യാഷിക ആനന്ദും ഐശ്വര്യ ദത്തയും. പരിപാടിയില്‍ ഇവര്‍ ശത്രുക്കളായിരുന്നുവെങ്കിലും ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം തങ്ങളുടെ സൗഹൃദത്തിന്റെ ഒന്നാം വാര്‍ഷികം ഇവര്‍ ആഘോഷിക്കുകയുണ്ടായി. പാര്‍ട്ടിയില്‍ നടിമാര്‍ക്കൊപ്പം ഇവരുടെ ആണ്‍സുഹൃത്തുക്കളും ഉണ്ടായിരുന്നു. പാര്‍ട്ടിക്കിടെ ഐശ്വര്യ പങ്കുവച്ച ഒരു ലൈവ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മദ്യലഹരിയിലുള്ള ഇവരുടെ വീഡിയോയ്ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.