ആലപ്പുഴ: ആലപ്പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍
ഓടയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി. കായംകുളത്ത് ഫയര്‍ സ്റ്റേഷന് സമീപുമുള്ള ഇടറോഡിലെ ഓടയില്‍ നിന്നാണ് ആയുധങ്ങള്‍ ലഭിച്ചത്. കായംകുളം നഗരസഭാ നാലാം വാര്‍ഡില്‍ കുന്നയ്യത്ത് നൂറാട്ട് റോഡരുകില്‍ ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു ആയുധങ്ങള്‍. ഫയര്‍ സ്റ്റേഷന് സമീപത്തെ പുരയിടത്തില്‍ ശുചീകരണം നടത്തി കൊണ്ടിരുന്നവരാണ് ചാക്കിനുള്ളില്‍ വടിവാളുകളും വെട്ടുകത്തിയും കണ്ടെത്തിയത്
ചാക്കില്‍ കെട്ടിയ നിലയില്‍ ഓടയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി
By
July 12, 2019 9:50 am