ലൂസിയാനയിലും ഹൂസ്റ്റന്‍ മേഖലയിലുമുള്ള യുവാക്കള്‍ വേനല്‍ക്കാലത്ത് മീന്‍ പിടിക്കാന്‍ പോകുക പതിവാണ്. അങ്ങനെ വിനോദത്തിനായി മീന്‍ പിടിക്കാന്‍ പോയതാണ് ടെക്സാസിലെ ഈ യുവാവും. ചൂണ്ടയിട്ടുള്ള മീന്‍ പിടിത്തം അത്ര വലിയ സംഭവമൊന്നുമല്ലെങ്കിലും ഇയാളുടെ മീന്‍ പിടിത്തം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കത്തിക്കയറുകയാണ്.
The things I go through with bayou fishing 😂😂🎣🐍 pic.twitter.com/5E5qqg6Ira
— TEXAS WILD BOY🎣🐍 (@ChaseThePlayBoy) July 8, 2019
പതിവുപോലെ മീന്‍ പിടിക്കാനിറങ്ങിയതാണ് യുവാവ്. ചൂണ്ടയില്‍ മീന്‍ കൊത്തിയതറിഞ്ഞ് ചൂണ്ടവലിച്ചു. വലിയ മീനാണ് ചൂണ്ടയില്‍ കുടിങ്ങിയതെന്നറിഞ്ഞു കക്ഷി സന്തോഷത്തോടെ ആഞ്ഞുവലിച്ചു. കരയിലെത്തിയപ്പോഴല്ലേ രസം. ചൂണ്ടയില്‍ കുരുങ്ങിയത് കൂറ്റനൊരു പെരുമ്പാമ്പും അതിന്റെ വായില്‍ വലിയൊരു മീനുമാണെന്ന് തിരിച്ചറിഞ്ഞത്.ചൂണ്ടയില്‍ കുരുങ്ങിയ പാമ്പിന്റെയും മീനിന്റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.