Breaking News

സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് യെദ്യൂരപ്പയുടെ കത്ത്

ബംഗളൂരു: കര്‍ണാടക സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബി എസ് യെദ്യൂരപ്പ. രാജ്ഭവനിലെത്തിയാണ് യെദ്യൂരപ്പ ഗവര്‍ണ്ണരോട് ആവശ്യം ഉന്നയിച്ചത്. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന് സഭയില്‍ നില്‍ക്കാനാകില്ലെന്ന് യെദ്യൂരപ്പ പറഞ്ഞു. കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള 4 പേജുള്ള കത്ത് യെദ്യൂരപ്പ ഗവര്‍ണ്ണര്‍ക്ക് നല്‍കി.

വിശ്വാസ വോട്ടെടുപ്പിന്റെ ആവശ്യം ഇല്ല. ഇപ്പാള്‍ തന്നെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ നിയമസഭയില്‍ വരുന്നത് നിയമവിരുദ്ധമാണ്. ഇപ്പോള്‍ നടക്കുന്നത് ഭരണഘടനാ വിരുദ്ധമായ ഭരണമാണ്. കുമാരസ്വാമിയെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കരുതെന്നും യെദ്യൂരപ്പ ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടു. ശിവകുമാര്‍ എംഎല്‍എമാരെ ഭീഷണിപ്പെടുത്തിയെന്നും യെദ്യൂരപ്പ ഗവര്‍ണ്ണറെ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top