ആലപ്പുഴ: കാറിന്റെ ഡോര്‍ തട്ടി റോഡിലേക്ക് വീണ സൈക്കിള്‍ യാത്രികന്റെ മേല്‍ ബസ് കയറിയിറങ്ങി.ഡോര്‍ അശ്രദ്ധമായി തുറന്ന ഡ്രൈവര്‍ നഷ്ടമാക്കിയത് സൈക്കിള്‍ യാത്രികന്റെ ജീവനാണ്. ആലപ്പുഴ കലവൂരിലാണ് സംഭവം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രീതികുളങ്ങര പറപ്പള്ളി വീട്ടില്‍ ഷാജിയുടെ ജീവനാണ് കാര്‍ ഡ്രൈവറുടെ അശ്രദ്ധമൂലം ദാരുണമായി പൊലിഞ്ഞത്.മൊബൈലില്‍ സംസാരിച്ചുകൊണ്ടായിരുന്നു ഡ്രൈവര്‍ ഡോര്‍ തുറന്നത്. അപ്രതീക്ഷിതമായി തുറന്ന ഡോറില്‍ സൈക്കിള്‍ തട്ടി റോഡിലേക്കു വീണ ഷാജിയുടെ ശരീരത്തിനു മുകളിലൂടെ എറണാകുളത്തേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ കലവൂര്‍ ജംങ്ഷനു വടക്ക് മാരാരിക്കുളം സബ് റജിസ്ട്രാര്‍ ഓഫീസിനു മുന്നിലായിരുന്നു അപകടം.കാര്‍ ഡ്രൈവര്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍