നന്ദിനി റെഡ്ഢി സംവിധാനം ചെയ്ത ഓ ബേബി തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. സാമന്ത പ്രധാന വേഷത്തിലെത്തുന്ന ചിത്രം ബോക്സോഫീസ് റെക്കോർഡിലേക്ക് നീങ്ങുമ്പോഴാണ് ഇത് വരെ രഹസ്യമായി സൂക്ഷിച്ച ടാറ്റു വെളിപ്പെടുത്തി നടി എത്തുന്നത്.
ഭർത്താവ് നാഗചൈതന്യയുടെ പേര് കുത്തിയ ടാറ്റുവാണ് നടി ഫോട്ടോഷൂട്ടിൽ വെളിപ്പെടുത്തിയത്. ‘എന്റെ ജീവിതം ആഘോഷിക്കുന്നു. ഇതുവരെ രഹസ്യമായി സൂക്ഷിച്ച ടാറ്റു ഞാൻ തുറന്നുകാണിക്കുന്നു. എന്റെ ഭർത്താവ് ആണ് എന്റെ ലോകം.’–ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നടി കുറിച്ചു.
നടിയുടെ കഴുത്തിനു പുറകിലായി മറ്റൊരു ടാറ്റുവും കാണാം. യൈഎംസി എന്നാണ് എഴുത്ത്. ‘യേ മായ ചേസവേ’ ( യു ആർ മൈൻ ചായ്) എന്നാണ് അത് വായിക്കുന്നത്. നാഗചൈതന്യയുടെ വിളിപ്പേരാണ് ചായ്….