Breaking News

13 വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം ഇന്ന്

ബെംഗളുരു: കര്‍ണാടകത്തില്‍ 13 വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടാവും. 10 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരും നല്‍കിയിരിക്കുന്ന രാജിയിലാണ് സ്പീക്കറുടെ തീരുമാനം വരുന്നത്.

മന്ത്രിപദവി വച്ച് നീട്ടിയിട്ടും ഡി കെ ശിവകുമാര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയിട്ടും വിമതര്‍ വഴങ്ങിയില്ലെങ്കില്‍ രാജി വച്ച എംഎല്‍എമാരെ അയോഗ്യരാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങാന്‍ ആലോചിക്കുകയാണ് കോണ്‍ഗ്രസ്. യോഗത്തിന് എത്താത്തവരെ അയോഗ്യരാക്കാനാണ് കോണ്‍ഗ്രസ് നീക്കം. വിമതര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. വിമതര്‍ മുംബെയിലെ രഹസ്യ കേന്ദ്രത്തില്‍ തുടരുകയാണ.  എംഎല്‍എ മാരെ പൂനെയിലേക്ക് മാറ്റും. പൂനെയില്‍ നിന്നും ഗോവയിലേക്ക് മാറ്റും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top