Latest News

യുഎസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും

വാഷിംഗ്ടണ്‍: യുഎസില്‍ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായി. വെള്ളപ്പൊക്കത്തില്‍ വാഷിംഗ്ടണ്‍ ടിസിയിലെ റോഡ് ഗതാഗതം താറുമാറായി.  കനത്ത മഴയില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ വെള്ളം കയറി. കെട്ടിടത്തിന്റെ ബേസ്‌മെന്റിലാണു വെള്ളം കയറിയത്. നിരവധി വാഹനങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്. 

നിരവധി വീടുകളിലും ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. തിങ്കളാഴ്ച രാവിലെയാണ് വാഷിംഗ്ടണില്‍ മഴ കനത്തത്. സമീപപ്രദേശങ്ങളായ മേരിലാന്‍ഡ്, വിര്‍ജിനിയ എന്നിവിടങ്ങളെയും മഴ ബാധിച്ചു. വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു യുഎസ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top