ഹൈദരാബാദ്: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. രാഷ്ട്രീയപ്രതിസന്ധി നിലനില്‍ക്കുന്ന കര്‍ണാടകയില്‍ ബിജെപി ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കില്ല. എന്നാല്‍ ഉറപ്പായും ബിജെപി സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലും ഭാവിയില്‍ ബിജെപി അധികാരം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ എത്താനുള്ള ശക്തി പാര്‍ട്ടിക്കുണ്ടെന്നും അമിത് ഷാ പറഞ്ഞു.