Latest News

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് യുവാക്കള്‍ വരണം; അമരീന്ദര്‍ സിംഗ്

ചണ്ഡീഗഡ്: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞതൊടെ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള തത്രപ്പാടിലാണ് കേന്ദ്രനേതൃത്വം. എന്നാല്‍ രാഹുലിനു പകരം അധ്യക്ഷസ്ഥാനത്തേക്ക് ഊര്‍ജ്ജസ്വലനായ മറ്റൊരു യുവ നേതാവ് വരണമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ അഭിപ്രായം.

പാര്‍ട്ടിയെ പ്രവര്‍ത്തനോന്മുഖമാക്കാന്‍ മറ്റൊരു ഊര്‍ജ്ജസ്വലനായ യുവനേതാവ് എത്തുമെന്നാണു പ്രതീക്ഷയെന്നും, യുവനേതാവിനെ യുവ ഇന്ത്യയ്ക്ക് ആവശ്യമാണെന്ന കാര്യം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി കണക്കിലെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top