Breaking News

വൈദ്യുതി പോസ്റ്റിന്റെ അമിത വാടക:കേബിൾ ഓപ്പറേറ്റർമാരുമായി ചർച്ച നടത്തുമെന്ന് മന്ത്രി എം എം മണി

തിരുവനന്തപുരം:വൈദ്യുതി പോസ്റ്റിന്റെ വാടക  കുറയ്ക്കണമെന്ന ആവശ്യത്തിൽ കേബിൾ ഓപ്പറേറ്റർമാരുമായി ചർച്ച നടത്തുമെന്ന് മന്ത്രി എം എം മണി പറഞ്ഞു.വൈദ്യുതി പോസ്റ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് കെഎസ്ഇബിയും സംസ്ഥാന സര്‍ക്കാരും കേബിള്‍ ടി വി മേഖലയോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ സി ഒ എ ഇന്നലെ വാർത്താ സമ്മേളനം നടത്തിയിരുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി വൈദ്യുതി പോസ്റ്റിന്റെ അമിതമായ നിരക്ക് വര്ധന കുറയ്ക്കുന്നത് സംബന്ധിച്ചു നിരന്തരമായി ആവശ്യം ഉന്നയിച്ചിട്ടും പരിഗണിക്കാമെന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയും ഉണ്ടാവാത്തതിനാൽ ആണ് സമര പരിപാടികളിലേക്കും ഇന്നലെ വാർത്താ സമ്മേളനം നടത്താനും തയ്യാറായതെന്നും സി ഒ എ സംസ്ഥാന കമ്മിറ്റി അറിയിച്ചു.

ഇന്ത്യയില്‍ തന്നെ മാതൃകാപരമായി ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കിയതിന് ട്രായ്‌യുടെ അഭിനന്ദനം ഏറ്റുവാങ്ങിയ ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാര്‍ വലിയ പ്രതിസന്ധിയിലാണ്. ഗ്രാമീണ മേഖലയിലുള്‍പ്പെടെ കുറഞ്ഞ നിരക്കിലും സേവനത്തിലും മാതൃകാപരമായി മുന്നോട്ട് പോകുന്ന ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കെതിരെ കെഎസ്ഇബി തുടരുന്ന നിയമ വിരുദ്ധ ജനദ്രോഹ നടപടിയിലും സംസ്ഥാനസര്‍ക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ചുകൊണ്ട് ശക്തമായ സമരപരിപാടികളും സിഒഎ പ്രഖ്യാപിച്ചിരുന്നു .

കേബിള്‍ ടിവിയുടെ ആരംഭം മുതല്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടില്ല. ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാര്‍ നിരക്കിന്റെയും സേവനത്തിന്റെയും കാര്യത്തില്‍ മാതൃകാപരമായാണ് മുന്നോട്ട് പോകുന്നത്. വൈദ്യുതപോസ്റ്റ് നിരക്ക് ന്യായമായ നിരക്കില്‍ കൊണ്ടുവരണമെന്നും അല്ലെങ്കില്‍ ശക്തമായ സമരത്തിലൂടെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സിഒഎ പ്രസിഡന്റ് കെ വിജയകൃഷ്ണന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top