മലയാളത്തിലെ തിരക്കേറിയ യുവനായികയാണ് ഐശ്വര്യ ലക്ഷ്മി. അഭിനയം മാത്രമല്ല സിനിമയില്‍ താരം അണിയാറുള്ള വസ്ത്രങ്ങളും ആകര്‍ഷണീയമാണ്. ടീ ജീന്‍സ്, ഗൗണ്‍, സ്കര്‍ട്ട്, സാരി എന്തുമാകട്ടെ അതിനു ചേരുംവിധം ആക്സറൈസ് ചെയ്തൊരുങ്ങാനും താരം ശ്രദ്ധിക്കാറുണ്ട്.
ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച എത്നിക് ലുക്ക് മനോഹരമായിട്ടുണ്ട്. ഓഫ് വൈറ്റ് കോട്ടണ്‍ അനാര്‍ക്കലിക്ക് ട്രെന്‍ഡി ലുക്ക് നല്‍കുന്നത് ജാക്കറ്റ്. ബ്ലോക്ക് പ്രിന്റുള്ള സില്‍ക്ക് ജാക്കറ്റിന്റെ ഭംഗിയേറ്റുന്നത് ഹെവി ഹാന്‍ഡ് വര്‍ക്ക്. ഇന്തോ വേസ്റ്റേണ്‍ ലുക്ക് നല്കാന് റേസര്‍ ബാക്ക് കട്ട് നല്കിയിരിക്കുന്നു.