Latest News

എയര്‍ ഇന്ത്യ ജീവനക്കാരെ വംശീയമായി അധിക്ഷേപിച്ച ഐറിഷ് അഭിഭാഷക മരിച്ച നിലയില്‍

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ജീവനക്കാരെ വംശീയമായി അധിക്ഷേപിച്ച കുറ്റത്തിന് ജയിലിലായ ഐറിഷ് അഭിഭാഷക മരിച്ച നിലയില്‍. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ക്കായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകയായ സൈമണ്‍ ബേണ്‍സിനെയാണ് ഇംഗ്ലണ്ടിലെ സസെക്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് റിപ്പോര്‍ട്ട്. ആറ് മാസത്തെ ജയില്‍ ശിക്ഷ ലഭിച്ച ഇവര്‍ ജയില്‍ മോചിതയായിട്ട് രണ്ടാഴ്ചയേ ആയിട്ടുള്ളൂ.

കഴിഞ്ഞ ഏപ്രിലില്‍ മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രാമദ്ധ്യേ എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചാണ് ജീവനക്കാരെ ഇവര്‍ വംശീയമായി അധിക്ഷേപിച്ചത്. വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഇവര്‍ക്ക് മൂന്ന് തവണ ജീവനക്കാര്‍ മദ്യം നല്‍കുകയും വീണ്ടും മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ അസഭ്യം പറഞ്ഞു. വിമാനയാത്രയ്ക്കിടെ പുകവലിക്കാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ തടഞ്ഞതും പ്രകോപനത്തിനിടയാക്കി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top