സിനിമയില്‍ അവസരം വേണമെങ്കില്‍ വിട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് ചിലര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ഗായത്രി സുരേഷ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായത്രി.
‘കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് എനിക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാറില്ല’- ഗായത്രി പറഞ്ഞു.