തിരുവനന്തപുരം: ഇന്നലെ രാത്രിയാണ് വാട്സ്ആപ്പും ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും തകരാറിലായത്. പിന്നീടങ്ങോട്ട് ചിത്രങ്ങളും വീഡിയോകളും കാണാനും പങ്കുവയ്ക്കാനും പറ്റാത്ത സ്ഥിതിയായി. എന്താണ് സംഭവിച്ചതെന്നറിയാന്‍ ആളുകള്‍ ഒന്നൊന്നായി ട്വീറ്റ് ചെയ്തതോടെ സംഭവം ട്വിറ്ററില്‍ ട്രെന്റിംഗായി.തുടര്‍ന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ നിരവധി വ്യാജ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്.
എന്നാൽ ഫെയ്സ്ബുക്കിന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ അവർ തന്നെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. അടിക്കടി നടക്കുന്ന മെയിന്റനൻസ് പ്രവർത്തനത്തിനിടെ ഒരു ബഗ് ഉണ്ടാവുകയും ഇതുമൂലം ആപ്പുകളുടെ പ്രവർത്തനം തടസ്സപ്പെടുകയുമായിരുന്നുവെന്ന് ഫെയ്സ്ബുക്കിന്റെ ഔദ്യോഗിക വക്താവ് തന്നെ വ്യക്തമാക്കിയിരുന്നു.