സീറോ മലബാര്‍ സഭയില്‍ പൊട്ടിത്തെറി. കര്‍ദ്ദിനാളിനെതിരെ വിമത വൈദികര്‍. കാനോനിക നിയമം കര്‍ദ്ദിനാള്‍ ആലഞ്ചേരി തെറ്റിച്ചു. അതിരൂപതയ്ക്ക് മാത്രമായി പുതിയ ബിഷപ്പിനെ നിയമിക്കണം. ആര്‍ച്ച് ബിഷപ്പ് സ്ഥാനം ആരുടെയും കുടുംബ സ്വത്തല്ല. പദവി മാത്രം. അതിരൂപതയ്ക്ക് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ മുന്നോട്ട് പോകാനാവില്ല.
251 വൈദികരാണ് കൊച്ചിയിലെ പ്രാര്‍ത്ഥന സംഗമത്തില്‍ പങ്കെടുത്തത്. നടപടികള്‍ തിരുത്താന്‍ ആവശ്യപ്പെട്ട് സിറോ മലബാര്‍ സഭാ സ്ഥിരം സിനഡിന് ഉടന്‍ കത്തുനല്‍കും. ഭൂമിവില്പനയിലെ വീഴ്ചകള്‍ അന്വേഷിച്ച കമ്മീഷന് റിപ്പോര്‍ട്ടുകള്‍ ഉടന്‍ പുറത്തുവിടണമെന്നും വൈദീകര്‍ ആവശ്യപ്പെട്ടു.