Breaking News

വിവാഹാഭ്യര്‍ഥന നിരസിച്ചു; അധ്യാപകന്‍ കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു

ഇടുക്കി: യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവ അധ്യാപകന്‍ കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു. ലക്ഷദ്വീപ് സ്വദേശിയും എറണാകുളത്തെ സ്വകാര്യ സ്‌ക്കൂളിലെ അധ്യാപകനുമായ തന്‍സീം അല്‍ മുബാറക് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇടുക്കി പെരുവന്താനം തെക്കേമലയിലാണ് സംഭവം.

എറണാകുളത്ത് തന്നെ ജോലി ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതറഞ്ഞ് പെരുവന്താനത്ത് എത്തിയ തന്‍സിം, പെണ്‍കുട്ടി വിവാഹഭ്യര്‍ത്ഥന നിരസിച്ചതോടെ ഉറക്ക ഗുളിക കഴിച്ച ശേഷം കഴുത്തറക്കുകയായിരുന്നു. ജോലിക്ക് പോകുന്ന തൊഴിലാളികളാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന തന്‍സിമിനെ കണ്ടെത്തിയത്. പിന്നീട് ഇയാളെ മുണ്ടക്കയത്തിന് അടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top