ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചയാളെ ലോക്കോ പൈലറ്റ് ബ്രേക്കിട്ടു ട്രെയിൻ നിർത്തി രക്ഷപ്പെടുത്തി.റെയില്‍വേ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ച സിസിടിവി ദൃശ്യത്തിലാണ് ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ട് ഒരാളുടെ ജീവന് രക്ഷിച്ചത്. വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വീഡിയോയില്‍ ട്രെയിന്‍ വരുന്ന സമയത്ത് ഒരാള്‍ ട്രാക്കിലേക്ക് കടക്കുന്നതും ട്രെയിന്‍ അടുത്തെത്തുമ്ബോള്‍ ട്രാക്കില്‍ കിടക്കുന്നതും കാണാം. കൃത്യസമയത്ത് ഇത് കണ്ട ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ട് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ഇയാളുടെ തൊട്ടരികില്‍ എത്തിയപ്പോഴാണ് ട്രെയിന്‍ നിര്‍ത്തുന്നത്.
मोटरमैन द्वारा किया गया सराहनीय कार्य : मुंबई के शिवड़ी स्टेशन पर मोटरमैन ने देखा कि एक व्यक्ति ट्रैक पर लेटा है उन्होंने तत्परता एवं सूझबूझ से इमरजेंसी ब्रेक लगाकर व्यक्ति की जान बचाई।
— Ministry of Railways (@RailMinIndia) January 2, 2022
आपकी जान कीमती है, घर पर कोई आपका इंतजार कर रहा है। pic.twitter.com/OcgE6masLl
ഉടന്‍ തന്നെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഓടിയെത്തി ഇയാളെ ട്രാക്കിന് പുറത്തേക്ക് പിടിച്ചു മാറ്റുന്നതും വീഡിയോയില്‍ കാണാം. ഇന്ന് രാവിലെ 11.45 ന് മുംബൈയിലെ ശിവ്ദി സ്റ്റേഷനിലാണ് സംഭവം. ലോക്കോ പൈലറ്റ് അവസരോചിതമായി ഇടപെട്ടതും ഒപ്പം അത്ഭുതവും കൊണ്ടു മാത്രമാണ് ഇയാളുടെ ജീവന് തിരിച്ചു കിട്ടിയത്.ട്രാക്കില്‍ കിടക്കുന്നയാളെ കണ്ട ഉടനെ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച ലോക്കോ പൈലറ്റിന്റെ പ്രവര്‍ത്തിയെ റെയില്‍വേ മന്ത്രാലയം അഭിനന്ദിച്ചു. ജീവന് വിലപ്പെട്ടതാണെന്നും നിങ്ങളെ ആരൊക്കെയോ കാത്തിരിപ്പുണ്ടെന്നും കുറിച്ചാണ് റെയില്‍വേ മന്ത്രാലയം വീഡിയോ പങ്കുവെച്ചത്.