Latest News

യോഗി ആദിത്യനാഥിന്റെ ആശുപത്രി സന്ദര്‍ശനം; മാധ്യമപ്രവര്‍ത്തകരെ വാര്‍ഡില്‍ പൂട്ടിയിട്ടു


ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മൊറാദാബാദിലെ ആശുപത്രി സന്ദര്‍ശനത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിട്ടതായി ആരോപണം. ജില്ലാ മജിസ്ട്രേറ്റ് മാധ്യമപ്രവര്‍ത്തകരെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ടു എന്നതാണ് ആരോപണം. യോഗി ആദിത്യനാഥിനോട് ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാനാണ് മാധ്യമ പ്രവര്‍ത്തകരെ ഇത്തരത്തില്‍ പൂട്ടിയിട്ടത് എന്നതാണ് ലഭിക്കുന്ന വിവരം.

യോഗി ആദ്യത്യനാഥ് ആശുപത്രിയില്‍ നിന്നും പോകുന്നതുവരെയാണ് മാധ്യമപ്രവര്‍ത്തകരെ പൂട്ടിയിട്ടത്. മാധ്യമപ്രവര്‍ത്തകരെ എമര്‍ജന്‍സി വാര്‍ഡില്‍ പൂട്ടിയിട്ടതായും പുറത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ കാവല്‍ നിന്നതായുമാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top