Latest News

പൗരത്വ നിയമ ഭേദഗതി; പ്രതിഷേധം നടത്തുന്നവര്‍ക്ക് കെജ്‌രിവാള്‍ സര്‍ക്കാര്‍ ബിരിയാണി വിതരണം ചെയ്യുന്നു: യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ പ്രതിഷേധം നടത്തുന്നവര്‍ക്ക് കെജ്‌രിവാള്‍ സര്‍ക്കാര്‍ ബിരിയാണി വിതരണം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വിഷമുള്ള വെള്ളമാണ് കുടിക്കാന്‍ കൊടുക്കുന്നത് എന്ന് ബിഐഎസ് സര്‍വേയില്‍ പറയുന്നുണ്ടെന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ശുദ്ധമായ വെള്ളം പോലും കൊടുക്കാന്‍ കെജ്‌രിവാളിന് സാധിക്കുന്നില്ലെന്നും എന്നാല്‍ ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് അവര്‍ ബിരിയാണിയാണ് നല്‍കുന്നതെന്നുമാണ് ആദിത്യനാഥിന്റെ ആരോപണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top