ന്യൂഡല്‍ഹി: തന്റെ മതത്തിനും വിശ്വാസത്തിനും വേണ്ടി സിനിമാ മേഖല ഉപേക്ഷിക്കാന്‍ തീരുമാനിച്ച സൈറ വസീമിന് വിമര്‍ശനവുമായി ബോളിവുഡ് നടിയും ടി.വി താരവുമായ രവീണ താണ്ഡണ്.
രണ്ട് സിനിമയില്‍ മാത്രം പ്രത്യക്ഷപ്പെട്ട ചിലര്‍, എല്ലാ സൗഭാഗ്യങ്ങളും തന്ന സിനിമാ മേഖലയോട് നന്ദികേട് കാണിക്കുന്നത് കാര്യമാക്കുന്നില്ലെന്നും, സ്വന്തം പിന്തിരിപ്പന് ചിന്തകള്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ വിളമ്പാതെ മര്യാദയ്ക്ക് അവര്‍ പുറത്ത് പോയിരുന്നെങ്കില്‍ നന്നായിരുന്നേനെ എന്നുമാണ് സൈറയെ ലക്ഷ്യം വച്ച് രവീണയുടെ പരിഹാസപരമായ വിമര്‍ശനം.
Doesn’t matter if two film olds are ungrateful to the industry that have given them all. Just wish they’d exit gracefully and keep their regressive views to themselves .
— Raveena Tandon (@TandonRaveena) June 30, 2019
താന്‍ സിനിമാ മേഖലയോട് വിട പറയുകയാണെന്ന് സോഷ്യല്‍ മീഡിയ വഴിയാണ് സൈറ വസീം അറിയിച്ചത്. ഇതിനെ തുടര്‍ന്ന് നിരവധി പേര് സൈറയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്ത് വന്നിരുന്നു. എഴുത്തുകാരി തസ്ലീമ നസ്രിനാണ് സൈറയെ ആദ്യം വിമര്‍ശിച്ചത്. സൈറയുടേത് മൂഢവും ബാലിശവുമായ തീരുമാനമാണെന്നാണ് തസ്ലീമ പ്രതികരിച്ചത്. മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ ബുര്ഖയ്ക്കുളില് ഒതുങ്ങാന്‍ നിര്‍ബന്ധിതരാകുകയാണെന്നും തസ്ലീമ പറഞ്ഞു.