ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാനാകില്ലെന്ന കടുത്ത നിലപാടെടുത്ത രാഹുല്‍ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള അവസാന ശ്രമവുമായി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. കര്‍ണാടകയില്‍നിന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.
കമല്‍നാഥ്, അശോക് ഗെലോട്ട്, വി നാരായണ സ്വാമി, അമരീന്ദര്‍ സിംഗ്, ഭൂപേഷ് ബഗേല്‍ എന്നിവരാണ് കൂടിക്കാഴ്ചക്കെത്തുന്ന മുഖ്യമന്ത്രിമാര്‍. കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറില്ലെന്ന ശക്തമായ നിലപാടിലായിരുന്നു രാഹുല്‍ ഗാന്ധി