ഒറ്റ ചിത്രത്തിലൂടെ ഒറ്റയടിയ്ക്ക് ഹിറ്റായ നായികയാണ് സായി പല്ലവി. പ്രേമം എന്ന മലയാള സിനിമയിലൂടെ തമിഴിലും തെലുങ്കിലും വരെ ഹിറ്റായി. തുടര്‍ന്ന് ചെയ്ത ചിത്രങ്ങളെല്ലാം മികച്ച വിജയമായിരുന്നു.
എന്നാല്‍ അടുത്തിടെ സായി പല്ലവിയ്ക്ക് കാലിടറുകയാണെന്നാണ് വിലയിരുത്തല്‍. വളരെ അധികം പ്രതീക്ഷയോടെയാണ് സായി പല്ലവി തെലുങ്കില്‍ പടി പടി ലേചെ മനസ്സു എന്ന ചിത്രവും തമിഴില്‍ മാരി ടു വും കരാറ് ചെയ്തത്. ഒരേ ദിവസം റിലീസ് ചെയ്ത ചിത്രങ്ങള്‍ക്ക് രണ്ടിനും പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. സൂര്യ നായകനായ എന്‍ ജികെയാണ് സായി പല്ലവിയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ എന്‍ ജി കെയിലെ സായി പല്ലവിയുടെ അഭിനയത്തെ ആരാധകര്‍ വിമര്‍ശിച്ചു.
ഈ സാഹചര്യത്തിലാണ് സായി പല്ലവി നാഗ ചൈതന്യ നായകനാകുന്ന പുതിയ സിനിമ കരാറ് ചെയ്തിരിക്കുന്നത്. ഫിദ സംവിധായന് ശിവ നര്വണ തന്നെയാണ് ഈ സിനിമയുടെയും സംവിധായകന്. മഞ്ജിലി എന്ന ചിത്രത്തിന്റെ വിജയത്തിന്റെ പ്രശസ്തിയില്‍ നില്ക്കുന്ന നാഗ ചൈതന്യയ്ക്ക് സായി പല്ലവിയ്ക്കൊപ്പമുള്ള ഈ സിനിമ പാരയാകുമോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ആശങ്ക.