സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന് സി പി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രം ഉണ്ടയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രീകരണസ്ഥലത്തെ രസകരമായ നിമിഷങ്ങളാണ് വിഡിയോയിലുള്ളത്. ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പോലീസ് സംഘത്തിന്റെ കഥയാണ് ‘ഉണ്ട’.
അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഹര്‍ഷാദിന്റേതാണ് തിരക്കഥ. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്, അര്ജുന് അശോകന് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.