സംവിധായകന് എഎല്‍ വിജയ് വീണ്ടും വിവാഹിതനാകുന്നു. ചെന്നെ സ്വദേശിയായ ഡോക്ടറാണ് വധു. ജൂലൈ 11 നാണ് ഇവരുടെ വിവാഹം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. വധുവിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
മദ്രാസ് പട്ടണം, ദൈവത്തിരുമകള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് വിജയ്. ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു സംവിധായകന് പ്രേക്ഷകര്‍ക്കായി നല്‍കിയത്.
ദൈവത്തിരുമകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടി അമല പോളുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് 2014 ല്‍ ഇവര്‍ വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. 2017 ല്‍ പരസ്പര സമ്മതത്തോടെ ഇരുവരും വേര്‍പിരിഞ്ഞു.
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് വിജയ്. കങ്കണ റാവത്താണ് ചിത്രത്തില്‍ തലൈവിയായി അഭിനയിക്കുന്നത്. ഹിന്ദിയില്‍ ജയ എന്ന പേരിലാവും സിനിമ പുറത്തിറങ്ങുക.