Breaking News

നാൻസി റാണി സിനിമയുടെ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു

നാൻസി റാണി എന്ന സിനിമയുടെ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു. 31 വയസായിരുന്നു. നാൻസി റാണി സിനിമയുടെ നിർമാതാക്കളിൽ ഒരാളായ ജോൺ ഡബ്ല്യൂ വർ​ഗീസാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. കന്നി സിനിമ റിലീസ് ചെയ്യാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് സംവിധായകന്റെ അപ്രതീക്ഷിത വിയോ​ഗം. അഹാന കൃഷ്ണയാണ് നാൻസി റാണി സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. 

ഒത്തിരി സിനിമ മോഹങ്ങളും പേറി മനു നടന്നു കയറിയത് ഒരു സംവിധായകന്റെ യഥാർഥ വേഷത്തിലായിരുന്നു … നിരവധി മലയാള സിനിമ നടന്മാരെ അണിനിരത്തി പൂർത്തിയായ നാൻസി റാണി എന്ന തന്റെ കന്നി സിനിമ വെളിച്ചം കാണാൻ ദിവസങ്ങൾ മാത്രം ബാക്കി നിർത്തിയാണ് മനു മരണത്തിന്റെ കരങ്ങളിൽ അമർന്നു പോയത്. ഇത് ഞങ്ങൾക്ക് തീരാ നഷ്ടമാണ് .. സ്വപ്നങ്ങൾ ബാക്കിയാക്കി മനു നടന്നു മറയുമ്പോൾ , നിങ്ങൾ ചെയ്തു പൂർത്തിയാക്കിയ നിങ്ങളുടെ സ്വ്പ്നം , നാൻസി റാണി എന്ന പ്രഥമ ചിത്രം ജന ഹൃദയങ്ങൾ കിഴടക്കും … ആ ഒരൊറ്റ ചിത്രം മലയാള കരയിൽ നിങ്ങൾക്ക് അമർത്യത നേടിത്തരും … തീർച്ച !!! അടുത്ത നിമിഷം എന്തു എന്ന് ഉറപ്പില്ലാത്ത മനുഷ്യ ജീവിതത്തിനു മുൻപിൽ നമ്ര ശിരസ്കനായി ഒരു പിടി ബാഷ്പാഞ്ജലി.- ജോൺ ഡബ്ല്യൂ വർ​ഗീസ് കുറിച്ചു. 

കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ് മനും. നാളെ ഫെബ്രുവരി 26ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന പളള്ളിയിൽ മനുവിന്റെ മൃതദേഹം സംസ്കരിക്കും. നയനയാണ് ഭാര്യ. രണ്ട് വർഷം മുമ്പ് മനു സംവിധായകനായ നാൻസി റാണിയുടെ ചിത്രം പ്രഖ്യാപിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അന്തിമ ഘട്ടത്തിലെത്തിയിരുന്നു. ‘എന്‍റെ കൊച്ചുകൗതുകം’എന്ന സിനിമയില്‍ മനു ജെയിംസ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. റോബിന്‍ ഹുഡ് എന്നൊരു ഇംഗ്ലീഷ് ഫിലിമും ഒരു ചില്‍ഡ്രന്‍സ് ഫിലിമും സ്വന്തമായി സംവിധാനം ചെയ്തതിനുശേഷമാണ് മനു ജെയിംസ് ‘നാന്‍സിറാണി’ എന്ന സിനിമ ഒരുക്കിയത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top